അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ചൊവ്വാഴ്ച, ഏപ്രിൽ 28, 2009

YERCAUD; ഓറഞ്ച്‌- ഒരു ഓര്‍മക്കുറിപ്പ്‌




കുളിര്‍മയുള്ളതും സൂര്യപ്രകാശം അരിച്ചിറങ്ങുന്നതുമായ ഒരു പ്രഭാതത്തിലെ കാട്ടുപാതയെ അനുസ്മരിപ്പിക്കുന്നു, ഓറഞ്ച്‌. ശരിക്കും ഒരു ഓര്‍മക്കുറിപ്പ്‌.


കൂടുതൽ‍ വായിക്കുക »

ലേബലുകള്‍: ,

0 പ്രതികരണങ്ങള്‍

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

Alwarkurichi; சிக் புக் ரயிலே



പഴയൊരു മോഹം- വിദ്യാഭ്യാസകാലത്തെ സ്വപ്നം- തമിഴകം പൂരാ തീവണ്ടിയില്‍ കറങ്ങുക;ഗ്രാമങ്ങളില്‍ ചുറ്റിത്തിരിയുക. അക്കാലത്തും പില്‍ക്കാലത്തും അത്‌ നടന്നതേയില്ല. ശിവകാശിയിലേക്ക്‌ ആവര്‍ത്തിച്ചുള്ള ബസ്‌യാത്രകള്‍--പാതിരവരെ എം.എസ്‌.ബാബുരാജ്‌ പണ്ടേതോ കല്യാണരാവുകളില്‍ പാടിയ ഗാനങ്ങളുടെ കാസറ്റ്‌ കേട്ടിരുന്ന്, ഒടുവില്‍ സാത്തൂരിലേക്കുള്ള ആ യാത്രകള്‍--തീര്‍ന്നു, തമിഴകവുമായുള്ള സഞ്ചാരദൂരം.(ശിവഗംഗൈക്കരയിനിലേ/ശിവകാമി തവമിരുന്താള്‍,അസ്തമനക്കടലിന്നകലേ/അജ്ഞാതദ്വീപിലേ... എന്നീ പ്രിയ ഗാനങ്ങള്‍ ആ രാത്രികളുടെ സ്നേഹസ്മരണ). ലോക്കല്‍ വണ്ടികള്‍ സ്വപ്നവാഹനമായിത്തുടര്‍ന്നു; തമിഴകത്തുനിന്ന് മീറ്റര്‍ഗേജ്‌ ലൈനുകള്‍ അപ്രത്യക്ഷമായിത്തുടങ്ങുകയും ചെയ്തു.
എങ്കിലും പ്രിയപ്പെട്ടതും ആവര്‍ത്തിക്കപ്പെട്ടതുമായ ചില സഞ്ചാരങ്ങള്‍ മനസ്സില്‍ ചൂളംവിളിച്ചു നില്‍ക്കുന്നു. തെന്മല-തിരുനല്‍വേലി പാതയ്ക്കിടയിലെ സഞ്ചാരം (ചിലപ്പോള്‍ പുനലൂരോ കൊട്ടാരക്കരയോ നിന്നായിരുന്നു യാത്രാരംഭങ്ങള്‍.)അത്തരത്തിലുള്ളവയായിരുന്നു. ഈ പാതയിലെ ഒരു കൊച്ചു സ്ഥലമാണ്‌ ആള്‍വാര്‍ക്കുറിച്ചി.


കൂടുതൽ‍ വായിക്കുക »

0 പ്രതികരണങ്ങള്‍

ചൊവ്വാഴ്ച, ഏപ്രിൽ 21, 2009

Azhagar Koil; വനവും വാനരവും



മധുര നഗരത്തിലെത്തുമ്പോള്‍ ഒരു സ്നേഹക്ഷണം- കള്ളഴഗര്‍ കോവില്‍. മധുരയില്‍ നിന്ന് 19 കി.മീറ്റര്‍ ദൂരെ വനപ്പകുതിയിലാണ്‌ അഴകരുടെ കോവില്‍[പെരിയാര്‍ ബസ്‌ നിലയത്തില്‍ നിന്ന് ഇവിടേക്ക്‌ അടിക്കടി ബസ്സുണ്ട്‌].
മധുരമീനാക്ഷിയും അഴഗര്‍സ്വാമിയും

മീനാക്ഷീകല്യാണമാണ്‌ മധുരയിലെ ചിത്തിര വിഴാ. ഉത്സവനാളില്‍ അഴഗര്‍ സ്വാമി മധുരയിലേക്ക്‌ ആറാട്ടിനെത്തും. വൈഗൈ നദിയില്‍ വെള്ളമില്ലാക്കാലത്ത്‌ വന്‍സംഘമായാണ്‌ ആറാട്ടെഴുന്നള്ളത്ത്‌. അഴഗര്‍ സ്വാമി മധുര മീനാക്ഷിയുടെ ഉടപ്പിറപ്പാണെന്നാണ്‌ വിശ്വാസം.


കൂടുതൽ‍ വായിക്കുക »

ലേബലുകള്‍: ,

1 പ്രതികരണങ്ങള്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 17, 2009

Vettuvan Koil; പെരുന്തച്ചന്റെ ഡീലക്സ്‌ പതിപ്പ്‌


ഒരിക്കല്‍ ആറന്മുളക്കണ്ണാടി നിര്‍മിക്കുന്ന കലാകാരന്റെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ആറന്മുളക്കണ്ണാടി ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടുന്നതിനുമുമ്പായിരുന്നു അത്‌. സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു, തങ്ങളുടെ പൂര്‍വികര്‍ ശങ്കരന്‍കോവിലില്‍ നിന്ന് തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരം ആറന്മുളയില്‍ കുടിയേറിയവരാണെന്ന്. കന്യാകുമാരിയിലെ മയിലാടിഗ്രാമത്തിലുള്ള ഒരു ശില്‍പി, തങ്ങളുടെ പൂര്‍വികര്‍ ശുചീന്ദ്രം ക്ഷേത്രവേലകള്‍ക്കായി കഴുകുമലയില്‍ നിന്ന് വന്നവരാണെന്നു പറഞ്ഞതും ഓര്‍ക്കുന്നു.
-കഴുകുമലയും ശങ്കരന്‍കോവിലും...
കലാകാരന്മാരുടെ പെരുമയുടെ മുദ്രകള്‍ പതിഞ്ഞ ഗ്രാമങ്ങള്‍. വിശ്രുതമായ ഒരു ജൈനസര്‍വകലാശാല കഴുകുമലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്‌. എന്നാല്‍ ഈ കുറിപ്പ്‌, കഴുകുമലയെക്കുറിച്ചല്ല;(അത്‌ മറ്റൊരു പോസ്റ്റില്‍) കഴുകുമലയിലെ വെട്ടുവാന്‍ കോവിലിനെക്കുറിച്ചാണ്‌
കൂടുതൽ‍ വായിക്കുക »

ലേബലുകള്‍: ,

0 പ്രതികരണങ്ങള്‍

തിങ്കളാഴ്‌ച, ഏപ്രിൽ 13, 2009

Koonthakkulam; വീട്ടുമുറ്റത്തെ കിളിമരം


നവംബറിലാണ്‌. ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ്സ്‌ നാഗര്‍കോവില്‍ ജംഗ്ഷന്‍ താണ്ടിയതിനു ശേഷം, ആ പ്രഭാതക്കാഴ്ചകള്‍... ധാരാളം പക്ഷികള്‍... തീവണ്ടി കടന്നുപോയ കന്യാകുമാരി-തിരുനല്‍വേലി-തൂത്തുക്കുടി ജില്ലകളിലെ കൃഷിയിടങ്ങളിലും നീര്‍ക്കെട്ടുകളിലും ഇരതേടുന്ന ദേശാടനപ്പറവകള്‍. ഏറെയും ബ്ലാക്ക്‌ ഐബിസ്‌. ആ യാത്രയ്ക്കിടയില്‍ കൂന്തക്കുളം ഗ്രാമം ഓര്‍മയില്‍ വന്നു. ഈ പക്ഷികളെല്ലാം ചേക്കേറുന്നത്‌ കൂന്തക്കുളത്താണ്‌.

കൂടുതൽ‍ വായിക്കുക »

ലേബലുകള്‍:

1 പ്രതികരണങ്ങള്‍

ബുധനാഴ്‌ച, ഏപ്രിൽ 08, 2009

Tunganath ; ചന്ദ്രശിലയിലെ സൂര്യോദയം

ഹിമവല്‍ ഗിരിനിരകളിലെ ഉയര്‍ന്ന ശിവാലയങ്ങളിലൊന്നാണ്‌ തുംഗനാഥ്‌. അവിടെനിന്ന് വീണ്ടും ഉയരമുള്ള മലമുടിയാണ്‌ ചന്ദ്രശില. ചന്ദ്രശിലയിലെ സൂര്യോദയം ഏറെ പ്രസിദ്ധം. അന്നൊരു പുലര്‍കാലത്തണുപ്പില്‍ സൂര്യന്റെ ആദ്യകിരണങ്ങളേറ്റുവാങ്ങി ചന്ദ്രശിലയില്‍ നിന്നത്‌ വീണ്ടും ഓര്‍ക്കുന്നു. മേഘങ്ങള്‍ക്കുള്ളിലൂടെ നെഞ്ചിനുനേരെ മുന്നില്‍ സൂര്യന്‍ വലയമിട്ടുനിന്നു; തിളങ്ങുന്ന ശുഭ്രതയോടെ
കൂടുതൽ‍ വായിക്കുക »

ലേബലുകള്‍:

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com