അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ചൊവ്വാഴ്ച, മേയ് 31, 2011

HAR KI DUN: സ്വര്‍ഗ്ഗാരോഹിണിയിലെ അസ്‌തമയം

ഹിമാലയ മേഖലയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഹരിദ്വാര്‍ ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നാണ്‌. കുതിരവണ്ടികളും ആള്‍ത്തിരക്കും സൈക്കിള്‍ റിക്ഷകളും കൊണ്ട്‌ മുഖരമായ ഹരിദ്വാറില്‍ എത്തിച്ചേര്‍ന്ന അപരാഹ്നം സ്‌നിഗ്‌ദ്ധമായ ഓരോര്‍മ്മയാണിപ്പോള്‍. 2001 മേയ്‌ 18-നാണ്‌ ഞങ്ങളുടെ മൂവര്‍സംഘം ഹിമാലയ യാത്രയ്‌ക്കായി ഉത്തര്‍ഖണ്ഡിലെ ഹരിദ്വാറില്‍ എത്തിയത്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില തീര്‍ത്ഥാടന പാതകള്‍ പിറക്കുന്നത്‌ ഹരിദ്വാറില്‍ നിന്നാണ്‌. ചതുര്‍ധാമങ്ങളിലേക്കും പഞ്ചകേദാരങ്ങളിലേക്കും നദീസംഗമങ്ങളായ പ്രയാഗുകളിലേക്കും സന്യാസമഠങ്ങളിലേക്കും ഗുരുദ്വാരകളിലേക്കുമൊക്കെയുള്ള തീര്‍ത്ഥാടകര്‍ ആദ്യം എത്തുന്നത്‌ ഹരിദ്വാറിലാണ്‌. തീര്‍ത്ഥാടകര്‍ക്കു പുറമെ പര്‍വതാരോഹകരുടെയും പ്രകൃതിസ്‌നേഹികളുടെയും സംഘങ്ങളും യാത്രാത്തുടക്കത്തിനെത്തുന്നത്‌ ഇവിടെത്തന്നെ. പര്‍വതങ്ങളും തടാകങ്ങളും ദേശീയോദ്യാനങ്ങളും കൊടുമുടികളും വ്യത്യസ്‌തതരം വനങ്ങളും ബയോസ്‌ഫിയറും ജനപദങ്ങളുള്‍പ്പെടെ ഹിമാലയവശ്യതയുടെ വിപുലമായ സഞ്ചാരാനുഭവം നല്‍കുന്ന ഘടകങ്ങള്‍ ഓരോ സഞ്ചാരിക്കുമുള്ള ക്ഷണമാണ്‌.
കൂടുതൽ‍ വായിക്കുക »

0 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com