ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011
ഗതാഗതം നിര്‍ത്തിയ ഒരു തീവണ്ടിപ്പാതയിലൂടെ
സഞ്ചാരം മാസികയിലെ
സഞ്ചാരം മാഗസിനില്‍ എഴുതുവാന്‍
sancharamtravelmagazine@gmail.com
0 പ്രതികരണങ്ങള്‍
ചൊവ്വാഴ്ച, മേയ് 31, 2011
HAR KI DUN: സ്വര്‍ഗ്ഗാരോഹിണിയിലെ അസ്‌തമയം
ഹിമാലയ മേഖലയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഹരിദ്വാര്‍ ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നാണ്. കുതിരവണ്ടികളും ആള്‍ത്തിരക്കും സൈക്കിള്‍ റിക്ഷകളും കൊണ്ട് മുഖരമായ ഹരിദ്വാറില്‍ എത്തിച്ചേര്‍ന്ന അപരാഹ്നം സ്‌നിഗ്‌ദ്ധമായ ഓരോര്‍മ്മയാണിപ്പോള്‍. 2001 മേയ് 18-നാണ് ഞങ്ങളുടെ മൂവര്‍സംഘം ഹിമാലയ യാത്രയ്‌ക്കായി ഉത്തര്‍ഖണ്ഡിലെ ഹരിദ്വാറില്‍ എത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില തീര്‍ത്ഥാടന പാതകള്‍ പിറക്കുന്നത് ഹരിദ്വാറില്‍ നിന്നാണ്. ചതുര്‍ധാമങ്ങളിലേക്കും പഞ്ചകേദാരങ്ങളിലേക്കും നദീസംഗമങ്ങളായ പ്രയാഗുകളിലേക്കും സന്യാസമഠങ്ങളിലേക്കും ഗുരുദ്വാരകളിലേക്കുമൊക്കെയുള്ള തീര്‍ത്ഥാടകര്‍ ആദ്യം എത്തുന്നത് ഹരിദ്വാറിലാണ്. തീര്‍ത്ഥാടകര്‍ക്കു പുറമെ പര്‍വതാരോഹകരുടെയും പ്രകൃതിസ്‌നേഹികളുടെയും സംഘങ്ങളും യാത്രാത്തുടക്കത്തിനെത്തുന്നത് ഇവിടെത്തന്നെ. പര്‍വതങ്ങളും തടാകങ്ങളും ദേശീയോദ്യാനങ്ങളും കൊടുമുടികളും വ്യത്യസ്‌തതരം വനങ്ങളും ബയോസ്‌ഫിയറും ജനപദങ്ങളുള്‍പ്പെടെ ഹിമാലയവശ്യതയുടെ വിപുലമായ സഞ്ചാരാനുഭവം നല്‍കുന്ന ഘടകങ്ങള്‍ ഓരോ സഞ്ചാരിക്കുമുള്ള ക്ഷണമാണ്.
കൂടുതൽ വായിക്കുക »
0 പ്രതികരണങ്ങള്‍
തിങ്കളാഴ്‌ച, നവംബർ 01, 2010
Madmaheswar: മണ്‍സൂണയിലെ രാത്രി
 |
| madmaheswar temple |
മദ്‌മഹേശ്വറിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ഒരു പതിറ്റാണ്ടുമുന്‍പ് തുംഗനാഥക്ഷേത്രത്തിനരികില്‍ പരിചയപ്പെട്ട ഒരു നാഗസന്ന്യാസിയില്‍ നിന്നായിരുന്നു. ഹിമാലയയാത്രയില്‍ നിര്‍ബന്ധമായും എത്തിച്ചേരേണ്ട ലക്ഷ്യങ്ങളില്‍ രുദ്രനാഥും മദ്‌മഹേശ്വറും കല്‌പേശ്വറും ഉണ്ടാവണമെന്ന് ആ സന്ന്യാസി ഞങ്ങളെ ബോധ്യപ്പെടുത്തി.
ഞങ്ങളുടെ പക്കലുണ്ടായിരുന്ന ഉത്തരാഖണ്ഡത്തിന്റെ പഴയൊരു ഭൂപടത്തില്‍നിന്ന് യാത്രാവഴികളും ഗ്രാമങ്ങളും
കൂടുതൽ വായിക്കുക »ലേബലുകള്‍: himalaya, temples
0 പ്രതികരണങ്ങള്‍
ബുധനാഴ്‌ച, സെപ്റ്റംബർ 22, 2010
SRINAGAR; മറക്കാനാവില്ല, ആ ജീവചിത്രം
DEVAPRAYAGA
ഒരു വൈശാഖപ്പുലരിയില്‍ ഹരിദ്വാറില്‍ നിന്നും ആരംഭിച്ച നീണ്ടയാത്രയ്‌ക്ക് നേരിയ ഒരു ഇടവേളയായിരുന്നു തിഹരിയില്‍ എത്തിച്ചേര്‍ന്ന ദിവസം. തിഹരി അണക്കെട്ടിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ അവിടെയെത്തിയത്. വളരെ അടുപ്പമുണ്ടാക്കുന്ന തിഹരി, ഒരുകാലത്ത് ഗഡ്‌വാള്‍ രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു.
കൂടുതൽ വായിക്കുക »ലേബലുകള്‍: himalaya
2 പ്രതികരണങ്ങള്‍
തിങ്കളാഴ്‌ച, സെപ്റ്റംബർ 20, 2010
അവസാനവണ്ടിയിലെ യാത്രക്കാര്‍
പുനലൂരു നിന്ന് പുറപ്പെട്ടിരുന്ന
മീറ്റര്‍ഗേജ് തീവണ്ടി
സര്‍വീസ് ഇന്നലെ നിര്‍ത്തിവച്ചു.
വാര്‍ത്ത ഇവിടെ വായിക്കാം :
1. keralatalks.com
2. newskerala
3. mathrubhumi.com
ഈ പാതയിലൂടെയുള്ള സഞ്ചാരകഥ ഇവിടെ വായിക്കാം :
ലേബലുകള്‍: train
1 പ്രതികരണങ്ങള്‍
തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2010
0 പ്രതികരണങ്ങള്‍
ശനിയാഴ്‌ച, ഓഗസ്റ്റ് 07, 2010
chathuragiri 2: ചതുരഗിരി തിരുവിഴ
ഒരേസമയം വനയാത്രയുടെയും തീര്‍ത്ഥാടനത്തിന്റെയും അനുഭവമാണ് ചതുരഗിരി യാത്രയിലൂടെ ലഭിക്കുന്നത്. മലമുകളിലുള്ള സുന്ദര മഹാലിംഗ - ചന്ദന മഹാലിംഗ ക്ഷേത്രങ്ങളാണ് ലക്ഷ്യസ്ഥാനം. അമാവാസി-പൗര്‍ണ്ണമി ദിവസങ്ങളിലാണ് മലയാത്രയ്ക്കായി ജനങ്ങള്‍ ഇവിടെയെത്തുന്നത്. ആടിമാസത്തിലെ അമാവാസി നാളിലാണ് (കര്‍ക്കിടക വാവ്) ഇവിടെ ഉത്സവം കൊണ്ടാടുന്നത്. ആയിരക്കണക്കിനു ഭക്തര്‍ അമാവാസിക്കു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ത്തന്നെ ഇവിടേക്കു പ്രവഹിച്ചു തുടങ്ങുന്നു.
[ചതുരഗിരി വിശേഷം കൂടുതല്‍
ഇവിടെ വായിക്കുക]
ലേബലുകള്‍: VANAYATRA
0 പ്രതികരണങ്ങള്‍
entha suspense thriller kalikkukayaano ?