അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ബുധനാഴ്‌ച, സെപ്റ്റംബർ 22, 2010

SRINAGAR; മറക്കാനാവില്ല, ആ ജീവചിത്രം

                                                                             DEVAPRAYAGA

ഒരു വൈശാഖപ്പുലരിയില്‍ ഹരിദ്വാറില്‍ നിന്നും ആരംഭിച്ച നീണ്ടയാത്രയ്‌ക്ക്‌ നേരിയ ഒരു ഇടവേളയായിരുന്നു തിഹരിയില്‍ എത്തിച്ചേര്‍ന്ന ദിവസം. തിഹരി അണക്കെട്ടിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ്‌ ഞങ്ങള്‍ അവിടെയെത്തിയത്‌. വളരെ അടുപ്പമുണ്ടാക്കുന്ന തിഹരി, ഒരുകാലത്ത്‌ ഗഡ്‌വാള്‍ രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു. 

വിശ്രാന്തിയോടെ പിറ്റേന്ന്‌ യാത്രതുടര്‍ന്നു. ബസ്‌ ഗംഗാതീരത്തിലൂടെ ഓടിക്കൊണ്ടിരുന്നു. ഗംഗയുടെ പോഷകനദികളായ ഭാഗീരഥിയും അളകനന്ദയും ഒരുമിക്കുന്ന ദേവപ്രയാഗ (രണ്ട്‌ നദികള്‍ ഒരുമിച്ചു ചേരുന്ന ഇടമാണ്‌ പ്രയാഗ. രുദ്രപ്രയാഗ, കര്‍ണപ്രയാഗ, നന്ദപ്രയാഗ, വിഷ്‌ണുപ്രയാഗ എന്നിവ ഈ ദിക്കിലെ പ്രധാനപ്പെട്ട പ്രയാഗകള്‍). ദേവപ്രയാഗയ്‌ക്കും രുദ്രപ്രയാഗയ്‌ക്കും ഇടയിലുള്ള പ്രധാന പട്ടണമാണ്‌ ശ്രീനഗര്‍. അതിനുശേഷം വരുന്ന സ്ഥലം ശ്രീകോട്‌. 
ശ്രീനഗറിനും ശ്രീകോടിനും ഇടയില്‍, ഗംഗയ്‌ക്കു കുറുകേ ഒരു തൂക്കുപാലമുണ്ട്‌. ബസിന്റെ പിന്‍സീറ്റിലായിരുന്നു എന്റെ ഇരിപ്പ്‌. നദിയും പാലവും വെയിലും ചേര്‍ന്നുള്ള സഞ്ചരിക്കുന്ന കാഴ്‌ചയുടെ അരുമയിലേക്ക്‌ പെട്ടെന്നാണ്‌ ആ ദൃശ്യം കടന്നുകയറിയത്‌. പ്രഭാതത്തിലുണ്ടായിരുന്ന വിശ്രാന്തിയിലേക്ക്‌ അശാന്തിയുടെ നടുക്കമുയര്‍ത്തിയ ആ ദൃശ്യം...
തോള്‍സഞ്ചി തൂക്കി ഒരു പയ്യന്‍. റോഡരികിലൂടെ നടന്നുപോകുകയായിരുന്നു. ഒരു ഒച്ചകേട്ടു.





ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അവനെ തട്ടിയിട്ടതാകണം. തൂക്കുപാലത്തിന്റെ കൗതുകക്കാ ഴ്‌ച നേരെ ചെന്നുവീണത്‌ അവനിലേക്കാണ്‌. അവന്‍ മലര്‍ന്നുവീണു - അവന്റെ കണ്ണുകള്‍ ചുറ്റുന്നത്‌; പോക്കറ്റില്‍നിന്ന്‌ ചിതറിവീണ നാണയം വട്ടം കറങ്ങുന്നത്‌ - ഒരൊറ്റ നിമിഷം. അത്രമാത്രം.
കുറച്ചു സഞ്ചരിച്ചശേഷമാണ്‌ വാഹനം നിര്‍ത്തിയത്‌. ചില യാത്രക്കാര്‍ എതിര്‍ദിശയിലേക്ക്‌ പോകുകയും മടങ്ങിവരുകയും ചെയ്‌തു. ഞാന്‍ കണ്ണടച്ചിരുന്നു. 
(അപൂര്‍ണ്ണം)


RELATED STORIES

ലേബലുകള്‍:

2 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com