വെള്ളിയാഴ്‌ച, ജൂൺ 26, 2009
KULASEKHARA PATTINAM; ദസറക്കാലം
കന്യാകുമാരി കടലോരപാതയിലൂടെ തിരുച്ചെന്തൂരില്‍ അവസാനിച്ച ഒരു ബസ്‌യാത്ര മനസ്സില്‍ തിണര്‍ത്തുകിടക്കുന്നു. നാഗര്‍കോവില്‍ ബസ് നിലയത്തില്‍ നിന്ന് പുലര്‍ച്ചയ്ക്കു മുമ്പാണ് പ്രമോദിനൊപ്പം ബസ്സിനുള്ളില്‍ കയറിപ്പറ്റിയത്. ഉത്സവാന്തരീക്ഷം ബസ്സിനുള്ളില്‍ തുടികൊട്ടി നിന്നു. ഭക്തരുടെ തിക്കും തിരക്കും. ഉറക്കമേയില്ലാതെ, പുലര്‍കാല വായുപ്രവാഹത്തിലുലഞ്ഞും, മരക്കൂട്ടങ്ങള്‍ക്കിടയിലും അല്ലാതെയും തെന്നിനീങ്ങുന്ന പ്രഭാതസൂര്യന്റെ കാഴ്ചയിലമര്‍ന്നുമുള്ള പയണം...
അതൊരു നവരാത്രിക്കാലമായിരുന്നു. 'ദസറക്കാലം' എന്നും പറയാം.
ആദ്യമായി ഞങ്ങള്‍ കുലശേഖരപട്ടണത്തു പോയത് അപ്പോഴാണ്.
തിരുപ്പറം കുന്‍ട്രത്ത് നീ സിരിത്താല്‍

രാവിലെ തിരുച്ചെന്തൂരില്‍ എത്തിച്ചേര്‍ന്നു. മുരുകന്റെ 'അറുപടൈ' വീടുകളിലൊന്നാണ് തിരുച്ചെന്തൂര്‍. (വേറൊന്ന്
'തിരുപ്പറംകുന്‍ട്ര'മാണ്.) ബസ് നിലയത്തില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തെല്ലകലെ ഒരു 'കരിങ്കുന്നു' കണ്ടു. മുരുകഭക്തന്മാര്‍ വഴിപാടായി തലമുണ്ഡനം ചെയ്യുമ്പോഴുള്ള മുടിയെല്ലാം കുന്നോളം പൊക്കത്തില്‍ കൂട്ടിയിട്ടിരിക്കുന്നതാണ്. വഴിയിലൊക്കെ സ്ത്രീവേഷം കെട്ടിയ പുരുഷന്മാര്‍, ചണം കൊണ്ടുള്ള കുപ്പായമണിഞ്ഞ് ദേഹമാകെ മൂടി, വാനരന്റെയും മറ്റും മുഖംമൂടി ഫിറ്റുചെയ്ത് നൃത്തം
കൂടുതൽ വായിക്കുക »
2 പ്രതികരണങ്ങള്‍
തിങ്കളാഴ്‌ച, ജൂൺ 22, 2009
AMBASAMUDRAM; തിരയില്ല, തീരവും

മുമ്പ് ഒരു
തീവണ്ടിക്കഥയില്‍ അംബാസമുദ്രത്തെ പരാമര്‍ശിച്ചിരുന്നു. തെങ്കാശി-തിരുനല്‍വേലി പാതയിലാണ് അംബാസമുദ്രം. അഗസ്ത്യകൂടത്തിന്റെ മറുപുറത്തുള്ള ഒരു മലയോരഗ്രാമം. തീവണ്ടിയിലും ബസ്സിലും എത്തിച്ചേരാം. പശ്ചിമഘട്ടം ഈ ദിക്കില്‍ അറിയപ്പെടുന്നത് 'പൊതിഗൈ' മലകള്‍ എന്നാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അംബാസമുദ്രവും പാപനാശവും താണ്ടി, ഉള്‍വനങ്ങളിലൂടെ സാഹസികമായി സഞ്ചരിച്ചാണ് അഗസ്ത്യകൂടത്തിലേക്ക് പ്രവേശിക്കുന്നത്.
പാപനാശത്ത് അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. അഗസ്ത്യഗിരിയില്‍ നിന്നുറവെടുക്കുന്ന താമ്രപര്‍ണ്ണി നദിയിലാണിത്. ഒഴിവു ദിനങ്ങളിലാണ് ഇവിടെ എത്തുന്നതെങ്കില്‍, നൂറുക്കണക്കിന് മനുഷ്യര്‍ 'സമൂഹസ്നാനം' ചെയ്യുന്നതാണ് കാണാനാവുക!
അംബാസമുദ്രം ബസ്സ്‌നിലയത്തില്‍ നിന്ന് പാപനാശം ബസ്സ്‌നിലയത്തിലെത്തി, തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പാപനാശം ക്ഷേത്രത്തിനരികിലിറങ്ങാം. ഒരു ചെറിയ അമ്പലമാണ് ഇവിടെയുള്ളത്. അഞ്ച്-പത്ത് മിനിട്ട് നടന്നാല്‍ വെള്ളച്ചാട്ടമായി.
ആറ്റുതീരത്തു കൂടി മുകളിലേക്കു സഞ്ചരിച്ചെത്തുന്നത് അഗസ്ത്യരുടെ കോവിലില്‍. അവിടെ നിന്നാല്‍ തൊട്ടരികില്‍ 'അഗസ്ത്യ വെള്ളച്ചാട്ടം' കാണാം. നീരൊഴുക്ക് അധികമില്ലാത്തപ്പോഴാണെങ്കില്‍, പാറമുകളിലൂടെ (വളരെ ശ്രദ്ധിക്കണം) ഒരു ഗുഹയ്ക്കുള്ളില്‍ എത്തിച്ചേരാം. രണ്ടറ്റവും തുറന്ന ശിലാപേടകം പോലെ, അത്. അതിനുള്ളില്‍, നീര്‍വീഴ്ചയുടെ കുളിര്‍മയില്‍ ലയിച്ച്... അങ്ങനെ...
(അപൂര്‍ണ്ണം)
0 പ്രതികരണങ്ങള്‍
വ്യാഴാഴ്‌ച, ജൂൺ 18, 2009
TIRUPARAMKUNDRAM; മലമുകളിലെ ദര്‍ഗ
മധുര നഗരത്തിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് തീവണ്ടി കിതച്ചുനില്‍ക്കുന്ന പുലര്‍കാലം. വെളിച്ചത്തിന്റെ പ്രസരിപ്പ് ഉറവെടുക്കുന്ന ആ നേരത്ത് ഒരു സാന്നിധ്യമായി ആ വന്‍മല--തിരുപ്പറകുന്‍ട്രം- ഉയര്‍ത്തിപ്പിടിച്ച പെരുവിരല്‍ പോലെ.
മധുരയിലെത്തിയാല്‍ നിശ്ചയമായും തിരുപ്പറകുന്‍ട്രം സന്ദര്‍ശിക്കാതെ മടങ്ങിവരാനാവില്ല. മിക്കവാറും, അപരാഹ്നമൊടുങ്ങുമ്പോഴാകും ആ മണ്ണില്‍ കാലുകള്‍ പതിയുക.
കൂടുതൽ വായിക്കുക »ലേബലുകള്‍: തമിഴ്നാട്, യാത്ര
0 പ്രതികരണങ്ങള്‍
It is interesting to read your description. Hope you will add the full article...... photos are excellent.