KUNNAMKULAM; കാക്കത്തുരുത്തിലെ സായാഹ്നം
കൂന്തക്കുളം പക്ഷിഗ്രാമത്തെക്കുറിച്ചെഴുതുമ്പോള്‍[
click here] കരുതിയതല്ല, കുന്നംകുളത്തെ പക്ഷിസ്നേഹികളെക്കുറിച്ച് എഴുതേണ്ടി വരുമെന്ന്. എന്നാല്‍, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കൂന്തക്കുളത്തെ[click here]ക്കുറിച്ച് പ്രസിദ്ധീകരിച്ച കൃതിയിലെ ഒരു സൂചന -തരം കിട്ടിയാല്‍ പറവകളെ കറിയാക്കി കള്ളുഷാപ്പില്‍ വിളമ്പുന്നവരാണ് മലയാളികള്‍ എന്ന ദുഃസൂചന- ഈ കുറിപ്പിന് പ്രേരണയായി. യദൃശ്ചികമായി കയ്യില്‍ വന്നുപെട്ട ഒരു ഓഡിയോ കാസറ്റ് കുന്നംകുളം യാത്രയുടെ പുനഃസ്മരണയ്ക്ക് ഇടനല്‍കി. അങ്ങനെ ഈ പോസ്റ്റ്:
കൂടുതൽ വായിക്കുക »
CHITHARAL ; താഴമ്പൂ മണക്കുന്നതിനാല്‍
കന്യാകുമാരിയിലേക്ക് യാത്രപോകുന്നവര്‍ക്ക് കാലെത്തും ദൂരത്ത് ഒരു ജൈനസാംസ്കാരിക സ്മാരകമുണ്ട്-ചിതറാള്‍. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനത്തു നിന്ന് ഏറെ അകലെയെല്ല ഇവിടം. തിരുച്ചരണ്‍ മല, തിരുച്ചരണത്തു മല എന്നീ പേരുകളിലും ഈ പര്‍വതഭാഗം അറിയപ്പെടുന്നു.(ചരണന്മാരുടെ/ശമണന്മാരുടെ മല എന്നര്‍ത്ഥം.
മാര്‍ത്താണ്ഡത്തു നിന്ന് തിക്കുറിശ്ശി വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, ചിതറാള്‍ ജംഗ്ഷന് ഒരു കിലോമീറ്റര്‍ മുന്നിലായി (പ്രാദേശികമായി മലൈക്കോവില്‍ എന്നു പറയുന്നു) ബസ്സിറങ്ങാം. പ്രസിദ്ധമായ 'ശിവാലയ ഓട്ട'ത്തിലെ 12 ശിവാലയങ്ങളില്‍ രണ്ടാമത്തെ ആലയം (തിക്കുറിശ്ശി ശിവക്ഷേത്രം) സഞ്ചാരവഴിയില്‍ ആറ്റുതീരത്താണ്. അതിനും മുമ്പ് താമ്രപര്‍ണിയാറ്റിനു കുറുകെ ഒരു പാലമുണ്ട്. ഒരു മനോഹര സന്ധ്യയില്‍ അസ്തമയസൂര്യന്‍ ചെന്തീ പോലെ നദിയിലേക്ക് ലയിച്ചുകിടക്കുന്നത് ആ പാലത്തിന്മേല്‍ നിന്നു കണ്ടത് ഓര്‍മയിലുണ്ട്
ഗ്രാമകവാടം
കമാനാകൃതിയിലുള്ള പ്രവേശനകവാടം കടന്നാണ് ചിതറാളിലെ മലൈക്കോവിലിലേക്കു പോകാന്‍. മലയടിവാരത്തില്‍ ഒരു ചര്‍ച്ചും കുറെ വീടുകളും. മലയുച്ചിയിലേക്കുള്ള പാത നവീകരിച്ച്, ഇരുപുറങ്ങളിലും ഇടയ്ക്കിടെ തണല്‍മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ(ASI)യുടെ സംരക്ഷണയിലാന് ഈ സ്മാരകം ഇപ്പോള്‍. പത്തുമണിനേരത്തെ പൊള്ളുന്ന വെയിലിലൂടെ ഒരു ട്രെക്കിംഗ് ഇഫക്ടോടെ മലകയറിത്തുടങ്ങി.
കൂടുതൽ വായിക്കുക »ലേബലുകള്‍: ജൈനമതം, തിരുവിതാംകൂര്‍, പുരാവസ്തു, യാത്ര
BHAVANI; ഭവാനി കൂടും തുറ
തമിഴ് സംസ്കാരത്തിന്റെ ജീവനാഡിയാണ്
കാവേരി. കര്‍ണ്ണാടകത്തില്‍ നിന്ന് കാവേരി തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്ന ധര്‍മ്മപുരി മുതല്‍ കിഴക്കന്‍ കടലില്‍ പതിക്കുന്ന
കാവേരിപൂംപട്ടണം (പൂംപുഹാര്‍) വരെയുള്ള യാത്ര തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാണ്. കാവേരീതീരത്തെ ഒരു ചെറു പട്ടണമാണ് ഭവാനി. "ഭവാനി കൂട്ടുത്തുറൈ" എന്നാണു പറയുക. കേരളത്തിലെ ഭവാനി നദി (കിഴക്കോട്ടൊഴുകുന്ന നദി) കാവേരിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്ത് ഒരുമിക്കുന്നത് ഇവിടെയാണ്.
കൂടുതൽ വായിക്കുക »ലേബലുകള്‍: കാവേരി., തമിഴ്നാട്, യാത്ര
I expect much more details